ന്യൂദല്‍ഹി- കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച സമരം കൂടുതല്‍ ശക്തിപ്പെടുത്തി കര്‍ഷകര്‍.
കര്‍ഷക സംഘടനാ നേതാക്കള്‍ ഇന്ന് ദേശവ്യാപകമായി നിരാഹാര സമരം നടത്തുന്നതിനു പുറമെ, രാജ്യത്തെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
ഇത് രണ്ടാം തവണയാണ് ദല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന പ്രക്ഷോഭം കര്‍ഷകര്‍ വ്യാപിപ്പിക്കുന്നത്. ഡിസംബര്‍ എട്ടിന് നടത്തിയ ഭാരത് ബന്ദ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പലതവണ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്.