Sorry, you need to enable JavaScript to visit this website.

ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി പ്രകാശനം ചെയ്തു

കൊച്ചി- ഐ.എസ്.എൽ നാലാം സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി പ്രകാശനം ചെയ്തു. കൊച്ചി ലുലു മാളിലും കോഴിക്കോട് ഹൈലൈറ്റ് മാളിലും ഒരേ സമയമാണ് ജഴ്സി കിറ്റ് പ്രകാശനം നടന്നത്. ലോകോത്തര ബ്രാൻഡായ അഡ്മിറലാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി തയാറാക്കിയത്. മഞ്ഞയും നീലയും നിറമുള്ള ജഴ്സിയും മഞ്ഞ ഷോർട്സുമാണ് ടീമിന്റെ ഹോം കിറ്റ്. ജഴ്സികൾ  499 രൂപക്ക് ആരാധകരിൽ എത്തും. ലുലുമാളിലും ഹൈലൈറ്റ് മാളിലും അഡ്മിറൽ താൽക്കാലിക ഷോറൂം തുടങ്ങിയിട്ടുണ്ട്.  ഇന്ന് രാവിലെ പത്തു മണി മുതൽ അഡ്മിറൽ ഓൺലൈൻ സ്റ്റോറിലും ജഴ്സി ലഭിക്കും. 
കൊച്ചിയിൽ നടന്ന ചടങ്ങിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാൻ ഹ്യൂം, റിനോ ആന്റോ, അജിത് ശിവൻ, അസിസ്റ്റന്റ് കോച്ച് തങ്ബോയ് സിങ്തോ എന്നിവർ പങ്കെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗും ചടങ്ങിൽ റിലീസ് ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിൽ സി.കെ വിനീത്, പ്രശാന്ത് മോഹൻ, ജിഷ്ണു ബാലകൃഷ്ണൻ, സുജിത് എം.എസ്, സഹൽ അബ്ദുൽ സമദ് എന്നിവർ പങ്കെടുത്തു. 
 

Latest News