മലപ്പുറം- തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയഭീതിയിലായ സി.പി.എം മലബാര്‍ മേഖലയില്‍ എസ്.ഡി.പി.െഎയുമായി വ്യാപകമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. കേരളത്തില്‍ വിവിധ ജില്ലകളിലായി 62 സ്ഥലങ്ങളില്‍ എസ്.ഡി.പി.െഎയുമായി സി.പി.എം ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിെന്റ അവസാനഘട്ടത്തിലാണ് സി.പി.എം ഇത്തരമൊരു നീക്കം നടത്തിയതെന്നും കണ്ണൂരിലെ സി.പി.എം നേതാക്കളാണ് ഇതിനു നേതൃത്വം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലും നാദാപുരത്തുമാണ് എസ്.ഡി.പി.ഐയുമായുളള വ്യാപക ധാരണം.
വെല്‍െഫയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് നടത്തിയത് രഹസ്യ ഇടപാടല്ലെന്ന് കെ.പി.എ മജീദ് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. പുറത്തുള്ള കക്ഷികളുമായി നീക്കുപോക്കുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി.പി.എം വര്ഗീയകക്ഷികളെന്ന് പറയുന്നവരുമായി തന്നെ ധാരണയുണ്ടാക്കുന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.