മധുരൈ- കൊറോണ വൈറസ് കാരണം ജിവിതമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട് പകുതി ഇന്ത്യക്കാരും പട്ടിണി കിടക്കുമ്പോള്‍ എന്തിനാണ് 1000 കോടി രൂപ മുടക്കി പുതിയ പാര്‍മെന്റ് മന്ദിരം പണിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരിക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍. ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്റെ പാര്‍്ട്ടിയുടെ പ്രചരണ പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് മോഡി ഈയിടെ തറക്കല്ലിട്ട പാര്‍ലമെന്റ് മന്ദിരത്തിനെതിരെ കമല്‍ ഹാസന്റെ പ്രതികരണം.
'ചൈനാ വന്‍മതില്‍ നിര്‍മാണത്തിനിടെ ആയിരങ്ങള്‍ മരിച്ചപ്പോള്‍ ഭരണാധികാരികള്‍ പറഞ്ഞത് മതില്‍ ജനങ്ങളെ സംരക്ഷിക്കുമെന്നായിരുന്നു. ആരെ രക്ഷിക്കാനാണ് താങ്കള്‍ 1000 കോടി രൂപ മുടക്കി പുതിയ പാര്‍ലമെന്റ് നിര്‍മിക്കുന്നത്? തെരഞ്ഞെടുക്കപ്പെട്ട ബഹുമാന്യ പ്രധാനമന്ത്രി മറുപടി പറയണം,' കമല്‍ ഹാസന്‍ പറഞ്ഞു.
മക്കള് നീതി മയ്യം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണം മധുരൈയില്‍ കമല്‍ ഹാസന്‍ ഉല്‍ഘാടനം ചെയ്തു. അഴിമതി, തൊഴില്‍, ഗ്രാമ വികസനം, കുടിവെള്ളം എന്നിവയാണ് പാര്‍്ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങള്‍. കമല്‍ ഹാസനും ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചേക്കും. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നാലു ശതമാനം വോട്ടു നേടിയിരുന്നു.