കൊല്‍ക്കത്ത- പൗരത്വ ഭേദഗതി നിയമം (സി.എ.എ) പശ്ചിമ ബംഗാളില്‍ ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. വിവാദമായ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിനെക്കുറിച്ച് (എന്‍.ആര്‍.സി) അദ്ദേഹം ഒന്നും പറഞ്ഞില്ല.
വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ താക്കൂര്‍നഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൈലാഷ് വിജയവര്‍ഗിയ.
സി.എ.എ നടപ്പാക്കുന്നതിനെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്താലും ഞങ്ങള്‍ അത് നടപ്പാക്കുന്നതില്‍ മുന്നോട്ട് പോകും. സംസ്ഥാനം പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അത് നന്നായിരിക്കുമെന്നും”അദ്ദേഹം പറഞ്ഞു.