ജയ്പൂര്‍- രാജസ്ഥാനിലെ രണ്ട് ബി.ടി.പി (ഭാരതീയ െ്രെടബല്‍ പാര്‍ട്ടി) എം.എല്‍.എമാര്‍ അശോക് ഗലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങള്‍ക്ക് പിന്തുണ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബി.ടി.പി എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചത്.
ബി.ടി.പി പിന്തുണ പിന്‍വലിച്ചെങ്കിലും രാജസ്ഥാന്‍ സര്‍ക്കാരിന് നിലനില്‍പിന് ഭീഷണിയില്ല. നിലവില്‍ 200 അംഗ സഭയില്‍ 118 എംഎല്‍എമാരുടെ പിന്തുണ അശോക് ഗലോട്ട് സര്‍ക്കാരിനുണ്ട്.
2018 മുതല്‍ ബി.ടി.പി രാജസ്ഥാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിന് പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഉള്‍പ്പെടെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു.