Sorry, you need to enable JavaScript to visit this website.

എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം

എടപ്പാൾ-എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചെറിയ ശബ്ദത്തോടെയാണ്  ഭൂമികുലുക്കം അനുഭവപ്പെട്ടത്. എടപ്പാൾ, കണ്ടനകം, വട്ടംകുളം,കാലടി, പടിഞ്ഞാറങ്ങാടി,തവനൂർ, മുവാങ്കര, ആനക്കര ചങ്ങരംകുളം മേഖലയിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി പറയുന്നത്. വലിയ ശബ്ദത്തോടെയാണ് ഭൂചലനം ഉണ്ടായത്.നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഭീകര ശബ്ദം രണ്ടു സെക്കന്റ് വരെയുണ്ടായി
 

Latest News