Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ 18കാരിയെ പീഡിപ്പിച്ച് കെട്ടിടത്തില്‍ നിന്ന് താഴേക്കെറിഞ്ഞു; ഗുരുതരാവസ്ഥയില്‍

സൂറത്ത്- ഗുജറാത്തിലെ സൂറത്തില്‍ കോളെജിലേക്കു പോയ 18കാരിയെ ബലാത്സംഗം ചെയ്ത ശേഷം നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കെറിഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ പെണ്‍കുട്ടി. ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പുസ്തകം വാങ്ങാനും ഫീസിളവിനുള്ള അപേക്ഷ നല്‍കാനുമാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബ പറഞ്ഞു. ഉച്ചയ്ക്കു ശേഷം അച്ഛന് കോളെജില്‍ നിന്ന് ഫോണ്‍വിളി എത്തി ഫീസടക്കാനുള്ള അവസാന ദിവസമാണെന്ന അറിയിച്ചതോടെയാണ് പെണ്‍കുട്ടി കോളെജില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് രാത്രി വൈകി റോഡരികില്‍ ഒരു പെണ്‍കുട്ടി പരിക്കേറ്റ് കിടക്കുന്നതായി പോലീസിനു വിവരം ലഭിച്ചത്. ഉടന്‍ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. വീഴ്ചയില്‍ വസ്തിപ്രദേശത്ത് എല്ലു പൊട്ടുകയും ചെയ്തിട്ടുണ്ട്. അപകട നില തരണം ചെയ്തിട്ടുണ്ടെങ്കിലും പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. വീണുകിടന്നിരുന്ന സ്ഥലത്തിനു സമീപത്തു നിന്നും പെണ്‍കുട്ടിയുടെ ഫോണും ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
 

Latest News