ഹൈദരാബാദ്- അമേരിക്കയിലുള്ള ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനെ തുടര്‍ന്ന് പരാതിയുമായി യുവതി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
40 കാരനായ ഭര്‍ത്താവില്‍നിന്ന് ഔദ്യോഗിക വിവാഹ മോചനം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈദരാബാദ് സ്വദേശിനിയായ 23 കാരി വിദേശ കാര്യ മന്ത്രി എസ്. ജയശയങ്കറിന്റെ സഹായം തേടിയത്.
രണ്ട് മാസം മുമ്പ് ഫോണ്‍ വഴിയാണ് 40 കാരനായ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്ന് പരാതിയില്‍ പറയുന്നു.
വിവാഹ മോചനം നേടിയെന്ന ഔദ്യോഗിക രേഖ ലഭിക്കാതെ മറ്റൊരു വിവാഹം സാധ്യമല്ലെന്നും സബാ ഫാത്തിമ പരാതിയില്‍ പറഞ്ഞു. അബ്ദി വാലി അഹ് മദുമായി 2015 ലായിരുന്നു വിവാഹം. തെലങ്കാന വഖഫ് ബോര്‍ഡില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതായും യുവതി കേന്ദ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.