റാഞ്ചി- ജാര്‍ഖണ്ഡിലെ ധുംക ജില്ലയില്‍ ചന്തയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി 17 പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനെ ബന്ദിയാക്കിയാണ് ക്രൂരകൃത്യം ചെയ്തത്. പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കി. സംഭവത്തില്‍ ആശങ്കയറിയിച്ച ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന പോലീസില്‍ നിന്നും റിപോര്‍ട്ട് തേടി. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. റിപോര്‍ട്ടുകളെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ജാര്‍ഖണ്ഡ് പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.