ബംഗളൂരു- കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഉപരിസഭയിലും ബില്‍ പാസായി ഗവര്‍ണര്‍ ഒപ്പുവെച്ചു. നിയമമാകുന്നതോടെ സംസ്ഥാനത്ത് കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമ വിരുദ്ധമാകും. കാലികളെ കശാപ്പു ചെയ്യുന്നവര്‍ക്ക് 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ഏഴ് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം.
കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ അവരുടെ കാലികള്‍, വസ്തുക്കള്‍, സ്ഥലം, വാഹനങ്ങള്‍ എന്നിവ കണ്ടുകെട്ടാനും സര്‍ക്കാരിന് അനുമതിയുണ്ട്. സംശയകരമായി തോന്നുന്ന കാലി വളര്‍ത്തു ഇടങ്ങളിലെല്ലാം എസ്.ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും പുതിയ നിയമം അനുവദിക്കുന്നുണ്ട്.