Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് സൗജന്യ സന്ദര്‍ശക വിസ

മസ്‌കത്ത്- ഇന്ത്യ ഉള്‍പ്പടെ 103 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ സന്ദര്‍ശക വിസ അനുവദിച്ച് ഒമാന്‍. പത്ത് ദിവസത്തേക്കാണ് സൗജന്യമായി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.  അതേസമയം, ഇത്തരത്തില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, റിട്ടേണ്‍ ടിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്.

ഒമാന്‍ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകരുന്നതിനും വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് വിസ ഇല്ലാതെ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ സാധിക്കും.

 

Latest News