കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസ തടസ്സവും ഓക്‌സിജന്‍ നില താഴ്ന്നതുമാണ് പ്രശ്‌നം. കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വെന്റിലേറ്ററിന്റെ സഹായം നല്‍കുന്നുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും വൈകിട്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കടുത്ത ശ്വാസ തടസ്സവുമായി 76കാരനായ ബുദ്ധദേവിനെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ഏറെ നാളായി ചികിത്സയിലാണ് ബുദ്ധദേവ്. പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളും അലട്ടുന്നുണ്ട്.
വിവരമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെത്തി ബുദ്ധദേവിന്റെ ഭാര്യയേയും മകളേയും സന്ദര്‍ശിച്ചു. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറരും ആശുപത്രിയിലെത്തി ബുദ്ധദേവിന്റെ ആരോഗ്യ നില അന്വേഷിച്ചു.