Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റെ വാഗ്ദാനം തള്ളി, 14ന് ഇന്ത്യയിലുടനീളം പ്രതിഷേധം

ന്യൂദൽഹി- കാർഷിക സമരം പിൻവലിക്കാൻ സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം കർഷക സംഘടനകൾ തള്ളി. സമരം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു. ദൽഹി-ജയ്പൂർ പാത തടയാനാണ് പ്രധാന തീരുമാനം. ഇതിന് പുറമെ, റിലയൻസിന്റെ മാളുകൾ ബഹിഷ്‌കരിക്കാനും ടോൾ പ്ലാസകൾ കയ്യേറാനും തീരുമാനിച്ചു. ഡിസംബർ പതിനാലോടെ സമരം കൂടുതൽ ശക്തമാക്കും. നിയമം പിൻവലിക്കാതെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ചില ഭേദഗതികൾ സർക്കാർ എഴുതി നൽകിയെങ്കിലും കൂട്ടാക്കാൻ സമരക്കാർ തയ്യാറായില്ല. ഡിസംബർ 12ന് ദൽഹി-ജയ്പുർ പാത തടയും. അന്ന് തന്നെ രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകൾക്ക് മുന്നിലും ധർണയിരിക്കും. 14ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ബി.ജെ.പിയുടെ ഓരോ എം.എൽ.എക്കും എം.പിക്കുമെതിരെ പ്രതിഷേധം നടത്താൻ രാജ്യത്തെ മുഴുവൻ ജനങ്ങളോടും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
 

Latest News