Sorry, you need to enable JavaScript to visit this website.

അവസാന നിമിഷം എഞ്ചിന്‍ നിലച്ചു; ചൊവ്വ വിമാനത്തിന്റെ പരീക്ഷണം പാളി

കേപ് കനാവറല്‍- ചൊവ്വയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി രൂപകല്‍പന ചെയ്ത് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ സുപ്രധാന പരീക്ഷണം അവസാന നിമിഷം പളി. വിക്ഷേപണത്തിന് 1.3 സെക്കന്‍ഡ് മാത്രം അവശേഷിക്കെയാണ് ഓട്ടോമാറ്റിക് എന്‍ജിനുകളിലൊന്ന് പ്രവര്‍ത്തന രഹിതമായത്. ചൊവ്വയിലേക്ക് ആളുകളെ വഹിക്കുന്നതിന് കമ്പനി മേധാവി എലോണ്‍ മസ്‌ക്
രൂപകല്‍പന ചെയ്ത റോക്കറ്റ്ഷിപ്പിന്റെ മാതൃക കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നതിനുള്ള ആദ്യത്തെ
ശ്രമമാണ് പരാജയപ്പെട്ടത്.  12.5 കിലോമീറ്റര്‍ ഉയരത്തില്‍ സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയരത്തില്‍ എത്തിച്ച ശേഷം ലംബമായ ലാന്‍ഡിംഗിലേക്ക് തിരികെ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരുന്നത്. കൗണ്ട്ഡൗണില്‍ വെറും 1.3 സെക്കന്‍ഡ് മാത്രം ശേഷിക്കെ ഒരു ഓട്ടോമാറ്റിക് എഞ്ചിന്‍ നിലച്ചു. തെക്കുകിഴക്കന്‍ ടെക്‌സാസില്‍ വെച്ചായിരുന്നു പരീക്ഷണം. ഇതിന്റെ വീഡിയോ സ്‌പെയ്‌സ് എക്‌സ് ട്വിറ്റര്‍ പേജില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.  
സ്‌പെയ്‌സ് എക്‌സ് അതിന്റെ വെബ് പ്രക്ഷേപണത്തില്‍ വിശദാംശങ്ങള്‍ നല്‍കിയെങ്കിലും അടുത്ത പരീക്ഷണം എപ്പോഴാണെന്ന് അറിയിച്ചിട്ടില്ല.
സ്‌പേസ് എക്‌സ് ഇതിനകം അഞ്ച് സ്റ്റാര്‍ഷിപ്പ് പരീക്ഷണം നടത്തിയിട്ടുണ്ട്, എന്നാല്‍ നേരത്തെ നടത്തിയ പരീക്ഷണങ്ങളില്‍ ലളിതമായ മോഡലുകള്‍ 490 അടിയില്‍ കൂടുതലായി പോയിട്ടില്ല. ചൊവ്വാഴ്ച ലോഞ്ച് പാഡിലെത്തിച്ച സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പതിപ്പില്‍ ബോഡി ഫ്‌ളാപ്പുകളും മൂന്ന് റാപ്റ്റര്‍ എഞ്ചിനുകളും ആദ്യമായി ഉള്‍പ്പെടുത്തിയിരുന്നു.

 
സ്റ്റാര്‍ഷിപ്പുകളുടെ നിര്‍മാണത്തിനും പരീക്ഷണത്തിനുമായി മെക്‌സിക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ടെക്‌സസിന്റെ തെക്കുകിഴക്കേ മൂലയില്‍ ബോക ചിക്ക പ്രദേശം സ്‌പേസ് എക്‌സ് ഏറ്റെടുത്തിട്ടുണ്ട്.  ഭീമന്‍ ഉപഗ്രഹങ്ങളെ ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കാനും ചരക്കുകള്‍ക്കു പുറമെ, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ അയക്കാനുമാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററുകളായ സ്റ്റാര്‍ഷിപ്പുകളിലൂടെ സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്.  

 

Latest News