ന്യൂദല്‍ഹി- ചരിത്രത്തിലാദ്യമായി യുഎഇ, സൗദി അറേബ്യ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവണെ പുറപ്പെട്ടു. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളിലേയും സൈനിക മേധാവിമാരുമായും ഉന്നതരുമായും ജനറല്‍ നരവണെ കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ ഒമ്പതിനും 10നും യുഎഇയിലും 13, 14 തീയതികള്‍ സൗദിയിലുമാണ് സൈനിക മേധാവിയുടെ സന്ദര്‍ശനം. ആദ്യമായാണ് ഇന്ത്യയുടെ പട്ടാള മേധാവി ഈ രാജ്യങ്ങളിലെത്തുന്നതെന്ന് സേന അറിയിച്ചു. മേഖലയിലെ കരുത്തരായ രണ്ട് അറബ് രാജ്യങ്ങളുമായും സൈനിക, പ്രതിരോധം ബന്ധവും സഹകരണവും മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.
റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സ് ആസ്ഥാനവും ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് ആസ്ഥാനവും കിങ് അബ്ദുല്‍ അസീസ് വാര്‍ കോളെഡും ജനറല്‍ നരവണെ സന്ദര്‍ശിക്കും. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയിലും സന്ദര്‍ശനം നടത്തുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്യും.