Sorry, you need to enable JavaScript to visit this website.

റിയാദില്‍ വിദേശികള്‍ വില്‍പനക്ക് വെച്ച പക്ഷികളെ കൂട്ടത്തോടെ പിടിച്ചെടുത്തു; പ്രദേശം അണുമക്തമാക്കി-video

റിയാദ് - റിയാദ് നഗരസഭക്കു കീഴിലെ അസീസിയ ബലദിയ പരിധിയില്‍ പക്ഷിവില്‍പന കേന്ദ്രത്തില്‍ റിയാദ് നഗരസഭ റെയ്ഡ് നടത്തി.

മെയിന്‍ റോഡില്‍ ഇരുമ്പു കൂടുകള്‍ കൂട്ടിയിട്ട് വിദേശികള്‍ വിവിധയിനം പക്ഷികളെ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. നഗരസഭക്കു കീഴിലെ ശുചീകരണ വിഭാഗത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന.

വഴിവാണിഭക്കാര്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച പക്ഷികളെ അധികൃതര്‍ പിടിച്ചെടുത്ത് ലോറികളില്‍ നീക്കം ചെയ്തു. പ്രദേശം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.

പ്രദേശത്ത് റെയ്ഡ് നടത്തി പക്ഷികളെ പിടിച്ചെടുക്കുന്നതിന്റെയും പ്രദേശം അണുവിമുക്തമാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ റിയാദ് നഗരസഭ പുറത്തുവിട്ടു.

 

Latest News