മാണ്ഡ്യ- അച്ഛന്റെ ഫോണ്‍ ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിച്ച മകള്‍ അച്ഛന്റെ അവിഹിത ബന്ധം കണ്ടുപിടിച്ചു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. 12 ാം തരത്തിലെ ഓണ്‍ലൈന്‍ ക്ലാസിന് അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച 17 കാരിയാണ്
കാമുകിയോടൊപ്പമുള്ള പിതാവിന്റെ ഏതാനും വീഡിയോകള്‍ ഫോണില്‍ കണ്ട് ഞെട്ടിയതും ഒടുവില്‍ കേസായതും.
അമ്മയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കയാണ്.
വീഡിയോയില്‍ കാണുന്ന സ്ത്രീയുടെ അനുമതിയോടെയാണോ ചിത്രീകരിച്ചതെന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. മാണ്ഡ്യ ജില്ലയിലെ നാഗമംഗള താലൂക്കിലുണ്ടായ സംഭവത്തില്‍ ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പോലീസും സന്നദ്ധ സംഘടനകളും ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബന്ധം നിലനിര്‍ത്താന്‍ ഭര്‍ത്താവ് ആഗ്രഹിക്കുമ്പോള്‍ വിവാഹ മോചനത്തിന് ഭാര്യ നിര്‍ബന്ധം പിടിക്കുകയാണ്. 18 വര്‍ഷമായി തുടരുന്ന ഇവരുടെ ദാമ്പത്യത്തില്‍ 17, 15 ഉം വയസ്സായ മക്കളാണുള്ളത്.