Sorry, you need to enable JavaScript to visit this website.

കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി; നാളെ വീണ്ടും ചര്‍ച്ച

ന്യൂദല്‍ഹി- കോര്‍പറേറ്റുകളെ സഹായിക്കുന്ന കര്‍ഷക വിരുദ്ധ നിമയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമവുമായി കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ മൂന്ന് ചര്‍ച്ചകളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ദേശവ്യാപക ബന്ദ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ 12 ദിവസമായി ദല്‍ഹിയില്‍ നടക്കുന്ന ഉപരോധത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.  
കര്‍ഷകര്‍ പ്രഖ്യാപിച്ച സമരത്തിന് കുറഞ്ഞത് 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കുന്നുണ്ട്.  കേന്ദ്ര സര്‍ക്കാരുമായി നാളെ അടുത്തഘട്ട ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാര്‍ഷികമേഖലയില്‍ സ്വകാര്യ മേഖലക്ക് വലിയ തോതില്‍ പങ്കാളിത്തം അനുവദിക്കുന്ന പരിഷ്‌കാരങ്ങള്‍ കര്‍ഷകരുടെ വരുമാനത്തെ ബാധിക്കില്ലെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബി.ജെ.പി പുതുതായി പാസാക്കിയ കര്‍ഷക നിയമങ്ങളെ ന്യായീകരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ വിശ്വസിക്കാത്ത ആയിരക്കണക്കിനു  കര്‍ഷകരാണ് ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടയാനുള്ള പോലീസിന്റേയും അര്‍ധ സൈനിക വിഭാഗങ്ങളുടേയും ശ്രമം വിജയിച്ചില്ല.
പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും വടക്കന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

 

Latest News