ന്യൂദല്‍ഹി- സ്വര്‍ണത്തിലൂടെ ഐശ്വര്യം സമ്മാനിക്കുമെന്ന് വിശ്വാസിപ്പിച്ച് ബിസിനസുകാരന് കറാമത്തി ബള്‍ബ് വിറ്റ് ഒമ്പത് ലക്ഷം രൂപ തട്ടിയ മൂന്ന് പേര്‍ പിടിയിലായി.
ചുത്ഖാന്‍ ഖാന്‍, മസൂം ഖാന്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവരെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
കറാമത്തി ബള്‍ബ് തൂക്കിയാല്‍ സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങളെ ആകര്‍ഷിക്കുമെന്നും അങ്ങനെ ഐശ്വര്യം കൈവരുമെന്നാണ് ദല്‍ഹിയിലെ ബിസിനസുകാരനെ സംഘം വിശ്വസിപ്പിച്ചിരുന്നതെന്ന്് പോലീസ് പറഞ്ഞു.