ദല്‍ഹിയില്‍ അറസ്റ്റിലായ ഭീകരര്‍ക്ക്  കര്‍ഷക പ്രതിഷേധവുമായി ബന്ധമില്ല -പോലീസ് 

ന്യൂദല്‍ഹി-ദല്‍ഹിയിലെ ഭീകരരുടെ അറസ്റ്റിന് കര്‍ഷക പ്രതിഷേധവുമായി ബന്ധമില്ലെന്ന് ദല്‍ഹി ഡിസിപി പ്രമോദ് കുശ്വാഹ. രണ്ട് പഞ്ചാബ് സ്വദേശികളും മൂന്ന് കശ്മീര്‍ സ്വദേശികളുമാണ് തോക്കുകളും മയക്കുമരുന്നുമായി ദല്‍ഹി പോലീസിന്റെ പിടിയിലായത്. പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പനയിലൂടെയാണ് ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് ഡിസിപി പറഞ്ഞു.
ഹിസ്ബുള്‍ മുജാഹിദീന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായ കശ്മീര്‍ സ്വദേശികള്‍. ആളുകളെ കൊലപ്പെടുത്തുന്ന ചുമതലയാണ് പഞ്ചാബ് സ്വദേശികള്‍ക്ക് ഉണ്ടായിരുന്നത്. കശ്മീരിലെ ഭീകരവാദവുമായി ഖലിസ്ഥാന്‍ മുന്നേറ്റത്തെ ഐഎസ്‌ഐ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് വാര്‍ത്താസമ്മേളനത്തില്‍  ഡിസിപി പ്രമോദ് കുശ്വാഹ പറഞ്ഞു. അറസ്റ്റിലായ സംഘത്തിലെ രണ്ട് പേര്‍ക്ക് ശൗര്യ ചക്ര പുരസ്‌കാര ജേതാവ് ബല്‍വിന്ദര്‍ സിങിന്റെ  കൊലപാതകവുമായി ബന്ധമുണ്ടെന്നും പോലീസ്  അറിയിച്ചു.

Latest News