വില്‍നിയസ്- പാര്‍ലമെന്റ് യോഗത്തിനിടെ എം.പിയെ തുണിയില്ലാത്തയാളോടപ്പം കണ്ട സംഭവം ലിത്വാനിയയില്‍ വിവാദമായി. സ്വവര്‍ഗരതിക്കെതിരെ നില കൊള്ളുന്ന എം.പിയായതിനാല്‍ പുറത്തുവുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.
ഓണ്‍ലൈന്‍ യോഗത്തിനിടെ അബദ്ധത്തില്‍ എം.പിയുടെ ക്യാമറ ഓണായപ്പോഴാണ് കൂടെ അര്‍ധ നഗ്നനായ ഒരാള്‍ നില്‍ക്കുന്നത് പുറംലോകം കണ്ടത്. രാഷ്ട്രീയ നേതാവിന്റെ തൊട്ടുപിറകിലാണ് തുണിയില്ലാത്തയാള്‍ നില്‍ക്കുന്നത്.
സ്വകാര്യ ജീവിതമെന്ന് പറഞ്ഞ് ന്യായീകരിക്കാമെങ്കിലും പാര്‍ലമെന്റെ യോഗമല്ലേയെന്നാണ് ലിത്വാനിയന്‍ ഉദ്യോഗസ്ഥരും ഉന്നയിക്കുന്ന ചോദ്യം.
വലതുപക്ഷ ഓര്‍ഡര്‍ ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രമുഖനായ എം.പി പെട്രാസ് ഗ്രാസുലിസ് കുറച്ചുനേരം മാത്രമാണ് അര്‍ധ നഗ്നനോടൊപ്പം രാജ്യത്തിന്റെ സീമാസ് അസംബ്ലിയുടെ കമ്മിറ്റി സെഷനില്‍ പ്രത്യക്ഷപ്പെട്ടത്.