മുംബൈ- റഷ്യക്കാരിയായ ഭാര്യയെ ഹിന്ദു മതത്തിലേക്ക് മാറ്റിയതായി വെളിപ്പെടുത്തി മുന്‍ ബിഗ് ബോസ് മത്സാര്‍ഥിയും ടി.വി താരവുമായ രാഹുല്‍ മഹാജന്‍.
ഭാര്യ നതല്യ ഇലിന ഹിന്ദുവായി മാറിയെന്നും അവര്‍ സംതൃപ്തയാണെന്നും രാഹുല്‍ മഹാഡന്‍ ഇടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം എപ്പോഴും ശിവനും പാര്‍വതിയും തമ്മിലുള്ള ബന്ധം പോലെ ആയിരിക്കണമെന്നാണ് ഭാര്യയോട് പറയാറുള്ളത്. ഭഗവത് ഗീത അവര്‍ക്ക് പഠിപ്പിച്ചുവെന്നും തങ്ങള്‍ ഒരുമിച്ചാണ് പുരാണങ്ങള്‍ വായിക്കുറുള്ളതെന്നും അദ്ദേഹം പറഞ്ഞു.