ലഖ്‌നൗ- കുംഭമേളയുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് യു.പി. സര്‍ക്കാരില്‍നിന്ന് 109.85 കോടി രൂപ തട്ടി.
കുംഭമേളയക്ക് ടെന്റുകള്‍ നല്‍കിയ ലല്ലൂജി ആന്റ് സണ്‍സ് എന്ന കമ്പനിക്കെതിരെയാണ് തട്ടിപ്പ് നടത്തിയതിന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
കുംഭമേളക്ക് വിതരണം ചെയ്യാത്ത സാധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വ്യാജ ബില്ലുകള്‍ തയാറാക്കിയിരുന്നത്.
2017 ഫെബ്രുവരിക്കും 2019 ജൂലൈ ആറിനുമിടയില്‍ 196.24 കോടി രൂപയുടെ ബില്ലുകളാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 86.3 കോടിയുടേത് മാത്രമാണ് യഥാര്‍ഥ ബില്ലുകളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.