ഫാനോ- ഭാര്യയുമായി പിണങ്ങി 450 കി.മീ കാല്‍നട യാത്ര ചെയ്തയാള്‍ക്ക് ഒടുവില്‍ 450 ലിറ പിഴശിക്ഷ. ഇറ്റലിയിലാണ് സംഭവം.
ഭാര്യയുമായുള്ള വാക്കുതര്‍ക്കത്തിനുശേഷം വീടുവിട്ട ഇയാള്‍ അഡ്രിയാറ്റിക് തീരത്തെ ഫാനോ ബീച്ച് റിസോര്‍ട്ടിലെത്തിയപ്പോള്‍ കോവിഡ് നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഏതാണ് 36,000 രൂപയോളം വരുന്ന തുക പിഴ അടക്കേണ്ടിവന്നത്.
ഭാര്യയുമായി പിണങ്ങി കോമോ നഗരം വിട്ട ഇയാള്‍ ദിവസം 65 കിലോമീറ്റര്‍ വീതം സഞ്ചരിച്ചാണ് 450 കി.മീ പിന്നിട്ട് ഫാനോയിലെത്തിയത്.