ദുബായ്- കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാന്‍ ദുബായ് ആര്‍.ടി.എ സര്‍വീസ് സെന്ററുകളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ചു.
മാസ്‌കുകള്‍ ധരിക്കാത്ത യാത്രക്കാരെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കാന്‍ ഇത് സഹായിക്കും. ഇതിനായി പുതിയ സംവിധാനം ക്യാമറകളില്‍ ഘടിപ്പിച്ചു.
നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്യാമറകള്‍ അല്‍ ബര്‍ഷ, ഉമ്മു റമൂല്‍, ദെയ്‌റ, അവീര്‍ സെന്ററുകളിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് സ്മാര്‍ട്ട് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് അല്‍ മഹബൂബ് പറഞ്ഞു. മുഖത്തെ ഭാവവ്യത്യാസം നോക്കി യാത്രക്കാര്‍ സന്തോഷവാന്മാരാണോ എന്ന് ഈ ക്യാമറകള്‍ കണ്ടുപിടിക്കും. ഇതിലാണ് മുഖാവരണമുണ്ടോ എന്നറിയാനുള്ള സംവിധാനംകൂടി ഘടിപ്പിച്ചത്.