ബംഗളൂരു- കാമുകനൊപ്പം ജിവിയ്ക്കാന്‍ തീരുമാനിച്ചതിന് യുവതിയ്ക്ക് പിതാവില്‍നിന്നും സഹോദരനില്‍നിന്നും നേരിടേണ്ടിവന്നത് കൊടും ക്രൂരത. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ച യുവതിയുടെ വിരലുകള്‍ പട്ടാപ്പകല്‍ റോഡരികില്‍വച്ച് അച്ഛനും സഹോദരനും ചേര്‍ന്ന് മുറിച്ചുമാറ്റി. കര്‍ണാടകയിലെ. ചമരാജനഗര്‍ ജില്ലയിലാണ് യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 കാരിയായ ധനലക്ഷ്മിയ്ക്കാണ് പിതാവിന്റെയും സഹോദരന്റെയും ആക്രമണത്തില്‍ വിരലുകള്‍ നഷ്ടമായത്. സംഭവത്തില്‍ യുവതിയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. സത്യ എന്ന യുവാവുമായി ദീര്‍ഘനാളായി ധനലക്ഷ്മി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിയ്ക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നല്‍ ധനലക്ഷ്മിയുടെ വീട്ടുകാര്‍ ഈ ബാന്ധത്തെ അംഗീകരിയ്ക്കാന്‍ തയ്യാറായില്ല. പിതാവിനെയും ബന്ധുക്കളെയും എതിര്‍ത്ത് യുവതി കാമുകനെ വിവാഹം കഴിയ്ക്കാന്‍ തയ്യാറായതാണ് പകയ്ക്ക് കാരണം.
ധനലക്ഷ്മിയെ അച്ഛനും സഹോദരനും ഒരു മെഡിക്കല്‍ ഷോപ്പിന് സമീപത്തുവച്ച് കണ്ടിരുന്നു. ഇവിടെവച്ച് ഇവര്‍ തമ്മില്‍ തര്‍ക്കണ്ടായി. തര്‍ക്കത്തിനിടെ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത്.