പാറ്റ്‌ന- കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണക്കുന്നതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടെങ്കിൽ അങ്ങിനെ ചെയ്യൂവെന്ന് രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സമരം നടത്തി എന്നാരോപിച്ച് തേജസ്വി യാദവ് അടക്കം 19 പ്രതിപക്ഷ നേതാക്കൾക്കെതിരെ ബിഹാർ സർക്കാർ കേസെടുത്തിരുന്നു. ഭീരുവാണ് നിതീഷ് കുമാറെന്നും തേജസ്വി ആരോപിച്ചു. കർഷകർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ പിന്തുണച്ചതിന്റെ പേരിൽ ഭീരുവായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നു. ഇതുപോലെയുള്ള ആയിരം കേസെടുത്താലും തങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും തേജസ്വി വ്യക്തമാക്കി.