ഡെറാഡൂണ്‍- രാജ്യത്ത് നടക്കുന്നത് ആശയ പോരാട്ടമാണെന്നും ഇതില്‍ ബി.ജെ.പിയുടേത് ദേശീയതയും വികസനവുമാണെന്നും പാര്‍ട്ട് പ്രസിഡന്റ് ജെ.പി. നഡ്ഡ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്വാര്‍ഥത അടിസ്ഥാനമാക്കിയുള്ള അജണ്ട ജനങ്ങള്‍ നിരാകരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തരാഖണ്ഡില്‍ നാലുദിവസത്തെ പര്യടനത്തിലാണ് ബി.ജെ.പി അധ്യക്ഷന്‍. സംസ്ഥാനത്തെ ബുദ്ധിജീവികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായി പലതട്ടുകളില്‍ ചര്‍ച്ച നടത്തും. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആഹ്വാനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ ബി.ജെ.പിയുടെ പതാക കൂടുതല്‍ ഉയരുകയാണെന്നും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അത് തെളിയിച്ചുവെന്നും നഡ്ഡ അവകാശപ്പെട്ടു. ബിഹാറില്‍ 110 സീറ്റില്‍ 74 സീറ്റ് നേടാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു.