ന്യൂദല്‍ഹി- വിവാഹ വേദികളില്‍ മോഷണം നടത്തുന്നതിന് കുട്ടികളെ വാടകക്കെടുക്കുന്ന സംഘം പിടിയില്‍.
ക്ഷണിക്കാത്ത വിവഹ ചടങ്ങുകളിലെത്തി മോഷണം പതിവാക്കിയ ഏഴംഗ സംഘമാണ് ദല്‍ഹി പോലീസിന്റെ പിടിയിലായത്.
പത്ത്-പന്ത്രണ്ട് ലക്ഷം രൂപ നല്‍കി ഗ്രാമങ്ങളില്‍നിന്ന് ഇവര്‍ ഒരു വര്‍ഷത്തേക്ക് കുട്ടികളെ കൊണ്ടുവരാറുണ്ടെന്ന് പോലീസ് പറഞ്ഞു.
മധ്യപ്രദേശുകാരായ സംഘമാണ് കുട്ടികളെ ഉപയോഗിച്ച് വിവാഹ വേദികളില്‍ മോഷണം നടത്തിയിരുന്നത്. ബാന്‍ഡ് ബാജാ ഭാരത് എന്ന പേരിലാണ് സംഘം അറിയപ്പെടുന്നത്.
വിവാഹ വേദികളില്‍ നിരവധി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതികളെ വലയിലാക്കിയത്.