ഗര്‍ഭിണിയായ കാമുകി തണുത്ത് വിറച്ച് മരിച്ചു; യൂട്യൂബര്‍ അറസ്റ്റില്‍

മോസ്‌കോ- തത്സമ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഗര്‍ഭിണിയായ കാമുകി മരിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ യൂട്യൂബര്‍ അറസ്റ്റിലായി.
15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് യൂട്യൂബര്‍ സ്റ്റാസ് റീഫ്‌ളേ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.


വീടിനു പുറത്ത് നിര്‍ത്തിയതിനെ തുടര്‍ന്ന് തണുത്ത് വിറച്ചാണ് കാമുകി വാലെന്റിന ഗ്രിഗോര്‍യേവ മരിച്ചതെന്ന് റിപ്പാര്‍ട്ടുകളില്‍ പറയുന്നു.

അര്‍ധ നഗ്നയായിരുന്ന യുവതി കുടത്ത കുളിര് അനുഭവപ്പെടുന്ന ഹൈപ്പോതെര്‍മിയ അവസ്ഥയിലാണ് മരിച്ചത്.

28 കാരി വാലെന്റിനെ ഗര്‍ഭിണിയാണെന്ന് നേരത്തെ നടത്തിയ ലൈവ് സ്ട്രീമില്‍ വെളിപ്പെടുത്തിയിരുന്നു.

 

Latest News