ബീജിംഗ്- ചന്ദ്രനില്‍ കൊടി നാട്ടിയ രണ്ടാമത്തെ രാജ്യമെന്ന് അവകാശപ്പെട്ട് ചൈന.
രാജ്യത്തിന്റെ ദേശീയ സ്‌പെയ്‌സ് അഡ്മനിസ്‌ട്രേഷന്‍ ചന്ദ്രനില്‍ നാട്ടിയ കൊടിയുടെ ചിത്രം പുറത്തുവിട്ടു.
ചന്ദ്രനില്‍നിന്ന് പാറക്കഷണങ്ങളുമായി മടങ്ങുന്നതിനുമുമ്പ് ബഹിരാകാശ പേടകത്തിലെ ക്യാമറ പകര്‍ത്തിയതാണ് ചിത്രമെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു. 50 വര്‍ഷം മുമ്പാണ് ചന്ദ്രനില്‍ പതാക നാട്ടിയതായി അമേരിക്ക അവകാശപ്പെട്ടിരുന്നത്.