ന്യൂദല്‍ഹി- കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകത്തെ സാഹചര്യത്തില്‍ ഈ മാസം എട്ടിന് രാജ്യവ്യാപക ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍.
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
രാജ്യതലസ്ഥാനത്തേക്കുള്ള റോഡുകള്‍ തടയുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ടോള്‍ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷകനേതാക്കള്‍ പറഞ്ഞു.