ന്യൂയോർക്ക്- പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ മകളും പ്രമുഖ ഇന്ത്യൻ വ്യവസായി വാഡിയ ഗ്രൂപ്പ് ചെയർമാൻ നസ്ലി എൻ വാഡിയയുടെ മാതാവുമായ ദിന വാഡിയ ന്യൂയോർക്കിൽ അന്തരിച്ചു. 98 വയസ്സായിരുന്നു. വാഡിയ ഗ്രൂപ്പ് വക്താവാണ് മരണ വിവരം പുറത്തു വിട്ടത്.
മകൻ നസ്ലിക്കും മകൾ ദിയാന എൻ വാഡിയയ്ക്കുമൊപ്പമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. മുഹമ്മദലി ജിന്നയുടെ ഏക അനന്തരവകാശിയാണ് ബ്രിട്ടീഷ് പൗരത്വമുള്ള നസ്ലി.