അബുദാബി- അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24.13 കോടി രൂപ) കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബിന് ലഭിച്ചു.
20 വര്‍ഷമായി യുഎഇയിലുള്ള ജോര്‍ജ് ജേക്കബ് ദുബായ് ഒമേഗ മെഡിക്കല്‍സ് മാനേജരായി ജോലി ചെയ്തുവരികയാണ്. രണ്ടു വര്‍ഷമായി തനിച്ചും കൂട്ടുകാര്‍ ചേര്‍ന്നും ടിക്കറ്റെടുത്തുവരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. തുക എന്തു ചെയ്യണമെന്നു കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തു പിന്നീട് തീരുമാനിക്കും. കോടിപതിയായി എന്നു കരുതി ഈ രാജ്യം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.