മുംബൈ- മുസ്‌ലിം പള്ളികളില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാരിനോട് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി മുസ്‌ലിം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നുമാണ് ആവശ്യം. ഇന്ത്യയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും മുന്‍ സൈനികരോ അല്ലെങ്കില്‍ അവരുടെ കുട്ടികള്‍ ഇപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നവരോ ആണെന്നും മുഖപ്രസംഗത്തിലുണ്ട്.