ന്യൂദൽഹി- താങ്ങുവില സംബന്ധിച്ച് കേന്ദ്ര സർക്കാർ നൽകുന്ന ഉറപ്പുകൾ കൊണ്ട് മാത്രം സമരത്തിൽനിന്ന് പിന്മാറില്ലെന്ന് കർഷകർ. പുതിയ കാർഷിക നിയമം പിൻവലിക്കുന്നതു വരെ സമരം തുടരുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. കർഷക സംഘടനയുടെ നേതാക്കളാണ് ഇക്കാര്യം പറഞ്ഞത്.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരും. താങ്ങുവിലയിൽ നൽകിയ ഉറപ്പുകൾ ഉത്തരവാക്കിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും കർഷക സംഘടന നേതാക്കൾ വ്യക്തമാക്കി. ഇന്ന് ചർച്ച നടക്കുന്നതിനിടെയാണ് കർഷകർ നിലപാട് വ്യക്തമാക്കിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിന പരേഡിലും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് കർഷക നേതാവായ രാകേഷ് ടികത് പറഞ്ഞു.
താങ്ങുവിലയുമായി ബന്ധപ്പെട്ട കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും അവ ഉത്തരവായി തന്നെ ഇറക്കാനും സർക്കാർ തയ്യാറാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇത് അനുസരിച്ച് സമരം തീരുമെന്നായിരുന്നു പ്രതീക്ഷ.