ന്യൂദൽഹി- കർഷക സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പത്മഭൂഷൺ പുരസ്‌കാരം തിരികെ നൽകുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ വ്യക്തമാക്കി. 2015-ൽ രാജ്യം സമ്മാനിച്ച പരമോന്നത ബഹുമതിയാണ് കർഷക സമരത്തോടുള്ള അനുഭാവം പ്രകടിപ്പിച്ച് തിരിച്ചുനൽകുന്നത്. കേന്ദ്രത്തിന്റെ കാർഷിക നയത്തിൽ പ്രതിഷേധിച്ച് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദൾ എൻ.ഡി.എ സഖ്യത്തിൽനിന്ന് പുറത്തുവന്നിരുന്നു. നേരത്തെ പഞ്ചാബിൽനിന്നുള്ള കായിക താരങ്ങളും പരിശീലകരും പത്മ പുരസ്‌കാരങ്ങൾ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.