ന്യൂദൽഹി- രാജ്യതലസ്ഥാനമായ ദൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം പരിഹരിക്കേണ്ടത് രാജ്യസുരക്ഷയുടെ കൂടി പ്രശ്‌നമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമിരീന്ദർ സിംഗ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു സിംഗിന്റെ പ്രസ്താവന. കർഷകരും കേന്ദ്ര സർക്കാറും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാൻ എന്റെ അടുത്ത് വഴിയില്ല. കേന്ദ്രത്തോടുള്ള എതിർപ്പ് അമിത് ഷായെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ മൊത്തം ബാധിക്കുന്നതാണ്. പഞ്ചാബിനെ മാത്രമല്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു.