ന്യൂദല്‍ഹി- ഇന്ത്യയില്‍ പുതുതായി 35,551 കോവിഡ് കേസുകളും 526 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകള്‍ 95,34,964 ആയും മരണസംഖ്യ 1,38,648 ആയും വർധിച്ചു.
നിലവില്‍ 4,22,943 കോവിഡ് രോഗികളാണ് ആശുപത്രികളിലുള്ളത്. 89,73,373 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യം മന്ത്രാലയം വെളിപ്പെടുത്തി.