Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പന്റെ മോചനം; ഗോസാമിക്ക് ജാമ്യം നൽകിയ വിധി ആശ്രയിക്കുമെന്ന് കപിൽ സിബൽ

ന്യൂദൽഹി- ഹാഥ്‌റസിലെ കൂട്ടമാനഭംഗ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് വേണ്ടി അർണബ് ഗോസാമിക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിനെ ആശ്രയിക്കുമെന്ന് കപിൽ സിബൽ രംഗത്ത്. ഇത് സംബന്ധിച്ച ഹരജി സുപ്രീം കോടതിയിൽ സമർപ്പിക്കവെയാണ് കപിൽ സിബൽ പരാമർശം നടത്തിയത്.  അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. മുപ്പത് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 
സിദ്ദിഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിനു മറുപടിയായാണ് കെയുഡബ്ല്യുജെ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ. ഇദ്ദേഹം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണെന്ന യുപി സർക്കാരിന്റെ വാദം തെറ്റാണ്. അറസ്റ്റ് സമയത്ത് ചില ലഘുരേഖകൾ കണ്ടെത്തി എന്ന പോലീസ് വാദം തെറ്റാണ്. കസ്റ്റഡിയിൽ വെച്ച് പോലീസ് മർദ്ദനത്തിനും മറ്റ് പീഡനങ്ങൾക്കും കാപ്പൻ വിധേയനായിട്ടുണ്ടെന്നും കെയുഡബ്ല്യുജെ സത്യവാങ്മൂലത്തിൽ വിശദമാക്കിയിട്ടുണ്ട്. ഇന്ന് കേസ് വീണ്ടും പരിഗണിച്ച കോടതി അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു.
 

Latest News