ന്യൂദല്‍ഹി- അടുത്ത വര്‍ഷത്തെ റിപബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ത്യ ക്ഷണിച്ചു. നവംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ഔദ്യോഗികമായി ബോറിസ് ജോണ്‍സണെ ചടങ്ങലിലേക്ക്് ക്ഷണിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് പ്രധാനന്ത്രി മോഡിയെ ജോണ്‍സണ്‍ ക്ഷണിക്കുകയും ചെയ്തു. അവസാനമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയുടെ റിപബ്ലിക് ദിന അതിഥിയായത് 1993ലാണ്.
ബ്രെ്ക്‌സിറ്റ് മൂലമുണ്ടാകുന്ന പ്രതിസന്ധിയും ജോ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ യുഎസുമായുള്ള പ്രത്യേക ബന്ധം എങ്ങനെയാകുമെന്നുമുള്ള അനിശ്ചിതത്വങ്ങള്‍ക്കിടെ ഇന്ത്യയുടെ ഈ ശ്രമം തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ-ബ്രിട്ടന്‍ ബന്ധത്തിന്റെ ഭാവിയെ കുറിച്ച് മികച്ച ചര്‍ച്ച നടന്നതായി ഫോണ്‍സംഭാഷണത്തിനു ശേഷം മോഡി ട്വീറ്റ് ചെയ്തിരുന്നു.