ലണ്ടൻ- അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് യു.കെ അംഗീകാരം നൽകി. അടുത്തയാഴ്ച മുതൽ വാക്‌സിൻ വിതരണം ചെയ്യാനാണ് നീക്കം. വാക്‌സിൻ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തയ്യാറെടുക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. പത്തുദിവസത്തിനകം വാക്‌സിൻ വിതരണത്തിനായി ബ്രിട്ടനിലെത്തും. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി(എം.എച്ച്.ആർ.എ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. വാക്‌സിൻ ഉപയോഗത്തിനായി അംഗീകരിച്ച യു.കെയുടെ തീരുമാനം ചരിത്രനിമിഷമാണെന്ന് ഫൈസർ പ്രതികരിച്ചു.