ബെയ്ജിങ്- ചൈനയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ നേട്ടമായി ആളില്ലാ ചന്ദ്ര പര്യവേക്ഷണ പേടകം വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ചാംഗെ-5 എന്ന പേടകം നവംബര്‍ 24നാണ് വിക്ഷേപിച്ചത്. ഇത് ചൊവ്വാഴ്ച ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതായി ഔദ്യോഗിക ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ മണ്ണും പാറകളും ശേഖരിച്ച് ചന്ദ്രോത്ഭവത്തെ കുറിച്ചു പഠിക്കുന്നതിനാണ് പേടകം അയച്ചിട്ടുള്ളത്. ഓഷ്യാനസ് പ്രൊസെല്ലാറം എന്ന ചന്ദ്രോപരിതലത്തിലെ ഇതുവരെ ആരും എത്തിയിട്ടില്ലാത്ത വിശാലമായ ലാവ സമതലത്തില്‍ നിന്നും രണ്ടു കിലോ വരെ സാംപിളുകള്‍ ശേഖരിക്കാനാണ് പദ്ധതി. ഈ ദൗത്യം വിജയകരമായാല്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. യുഎസും സോവിയറ്റ് യൂണിയനും മാത്രമെ ഇതുവരെ ചന്ദ്രോപരിതലത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചിട്ടുള്ളൂ.