ഹഫര്‍ അല്‍ബാതിന്‍- കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലായളി കൂടി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശരീഫ് (50) ആണ് ഹഫറില്‍ മരിച്ചത്.
കോവിഡ് ബാധിച്ച് കിംഗ് ഖാലിദ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. 22 വര്‍ഷമായി സൗദിയിലുള്ള ശരീഫ് ടാക്‌സി ഡ്രൈവറായിരുന്നു.
ഭാര്യ: ഷീജ. മക്കള്‍ : ശഫീഖ്, ശഫ്‌ന.