ഷാഡോള്‍- മധ്യപ്രദേശിലെ ആശുപത്രിയില്‍ നാല് ദിവസത്തിനിടെ എട്ട് നവജാത ശിശുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഷാഡോളിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂനിറ്റിലും (എസ്.എന്‍.സി.യു) പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലും (പി.ഐ.സി.യു) പ്രവേശിപ്പിച്ച നവജാത ശിശുക്കളാണ് മരിച്ചതെന്ന് ഷാഡോള്‍ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ രാജേഷ് പാണ്ഡെ പറഞ്ഞു.
നവംബര്‍ 27 നും 30 നും ഇടയിലായിരുന്നു മരണം. അനുപ്പൂര്‍ ജില്ലയില്‍നിന്ന് റഫര്‍ ചെയത രണ്ട് കുഞ്ഞുങ്ങളും തിങ്കളാഴ്ച രാത്രി മരിച്ചതായി ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു.
നിലവില്‍ 33 നവജാതശിശുക്കള്‍ എസ്എന്‍സിയുവില്‍ ചികിത്സയിലുണ്ട്. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തിങ്കളാഴ്ച രാത്രി നിര്‍ദേശിച്ചിരുന്നു.