ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ തള്ളി. അടുത്ത ചർച്ച വ്യാഴാഴ്ച നടക്കും.
നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മിനിമം താങ്ങുവില, ചന്തകള്‍ എന്നിവ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് കേന്ദ്രം സമ്മതിച്ചു.
നിയമത്തിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു.
പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നത്. മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നരേന്ദ്ര തോമര്‍, പിയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവരാണ് 35 അംഗ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ ചായപോലും കര്‍ഷകര്‍ നിരസിച്ചിരുന്നു.