ബെയ്ജിങ്- ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും ചൈന പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. രണ്ട് ജപ്പാനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര കൊറിയയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ എടുത്തതായി ഹാരി പറയുന്നു. എന്നാല്‍ ഏത് കമ്പനിയുടെ വാക്‌സിനാണ് നല്‍കിയതെന്ന് വ്യക്തമല്ല. കൂടാതെ ഇത് സുരക്ഷിതമാണോ എന്ന് സ്ഥിരീകരിച്ചിരുന്നോ എന്ന കാര്യവും വ്യക്തമല്ല. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിലാണ് കിമ്മിനും കുടുംബത്തിനും നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.