ഇസ്താംബൂള്‍- തുര്‍ക്കി സൈന്യത്തെ ഖത്തറിനു വിറ്റുവെന്ന പരാമര്‍ശം നടത്തിയ തുര്‍ക്കി പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം.
തുര്‍ക്കി സര്‍ക്കാരിനേയും സൈന്യത്തേയും അവഹേളിച്ചുവെന്ന ആരോപണത്തിലാണ് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍ ഓഫീസ് അന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചത്.
തുര്‍ക്കി, ഖത്തര്‍ സര്‍ക്കാരുകള്‍ ഒപ്പുവെച്ച കരാറുകളെയാണ് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി) എം.പിയായ അലി മാഹിര്‍ ബസാരിര്‍ വിമര്‍ശിച്ചത്.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സൈന്യത്തെ ഖത്തറില്‍ വില്‍പന നടത്തിയിരിക്കയാണെന്നാണ് അലി മാഹിര്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
സൈന്യത്തിന്റെ കീഴിലുള്ള ഫാക്ടറി മറ്റൊരു രാജ്യത്തിന് വില്‍ക്കുന്നത് വഞ്ചനയും രാജ്യദ്രോഹവുമാണെന്നും സൈന്യത്തെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും അലി മാഹിര്‍ വിശദീകരിക്കുന്നു.