തിരുവനന്തപുരം- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ തേടി ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ മുൻ നായകനുമായ സചിൻ ടെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. സചിന്റെ ഭാര്യ അഞ്ജലിയും കൂടെയുണ്ടായിരുന്നു. കേരളത്തിൽ സചിൻ തുടങ്ങാനിരിക്കുന്ന ക്രിക്കറ്റ് അക്കാദമിയെ പറ്റിയും ചർച്ച ചെയ്തു. ഈ മാസം 17 മുതലാണ് ഐ.എസ്.എൽ തുടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊൽക്കത്തയും തമ്മിലാണ് ആദ്യമത്സരം. 24-ന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സും ഐ.എസ്.എല്ലിലെ പുതിയ ടീമായ ജംഷഡ്പൂർ എഫ്.സിയുമായാണ് മത്സരം.